യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ യുഎസിലേത്ത് ചരിത്രസന്ദർശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 23 തിങ്കളാഴ്ച പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സ്വാഗതം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനകൾ അറിയിച്ചു. യുഎഇ പ്രസിഡൻ്റിൻ്റെ വാഷിംഗ്ടണിലെ ആദ്യ സന്ദർശനമാണിത്.
ബൈഡൻ്റെ പിൻഗാമിയായി മത്സരിക്കുന്ന വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗസ്സയിലെ പ്രതിസന്ധി, സുഡാനിലെ സാഹചര്യങ്ങൾ എന്നീവിഷങ്ങളും ചർച്ചയാകുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, പുനരുപയോഗിക്കാവുന്ന ഊർജം തുടങ്ങി വിവിധ മേഖലകളിലുടനീളം പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വഴികളും യുഎഇ, യുഎസ് നേതാക്കൾ ചർച്ച ചെയ്യും. യുഎഇ പ്രസിഡൻ്റിൻ്റെ യു.എസ് സന്ദർശനവും ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിൽ 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതായി മാറും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc