ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാരീസിലേക്ക്. വ്യാഴാഴ്ചയാണ് സന്ദർശനം. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ സഹകരണവുമാണ് പ്രധാന ചർച്ച.
യുഎഇയും ഫ്രാൻസും തമ്മിലുള്ള ദീർഘകാലത്തെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നടപടികൾ ഇരു രാജ്യങ്ങളും നടപടികൾ സ്വീകരിക്കും. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. ഊർജ്ജ മേഖല, വ്യാപാരം, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ നിലവിലുണ്ട്.
യുഎഇയിലെ പ്രധാന വിദേശ നിക്ഷേപകരിൽ ഒരാളാണ് ഫ്രാൻസ്. 2021 ഡിസംബറിൽ ഫ്രഞ്ച് പ്രസിഡൻ്റ് യുഎഇ സന്ദർശിച്ചിരുന്നു.കഴിഞ്ഞ ജൂലൈയിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.