ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,138 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് വിട്ടയക്കുന്നത്.
തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കുമെന്നും ചെയ്യുമെന്നും യുഎഇ പ്രസിഡൻ്റ് പറഞ്ഞു.മോചിതരായ തടവുകാർക്ക് അവരുടെ കുടുംബത്തിനും സമൂഹങ്ങൾക്കും ഒപ്പം പുതിയ ജീവിതം ആരംഭിക്കാൻ അവസരമൊരുക്കിയാണ് തീരുമാനം.