ലോകമെമ്പാടുമുള്ള ജലക്ഷാമത്തിൻ്റെ വെല്ലുവിളിയെ നേരിടാൻ മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ് ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഈ സംരംഭത്തിൻ്റെ അധ്യക്ഷൻ. എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഹിസ് എക്‌സലൻസി ഖൽദൂൻ ഖലീഫ അൽ മുബാറക്കാണ് വൈസ് ചെയർമാൻ.
ജലക്ഷാമത്തെ കുറിച്ച് ബോധവൽകരണം ശക്തമാക്കുക, ജലക്ഷാമം ഉയർത്തുന്ന വെല്ലുവിളികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേരിടാനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുക, ഈരംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിലൂടെ ഭാവി തലമുറക്കായി പ്രതിസന്ധി പരിഹാര സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബോർഡ് അംഗങ്ങളിൽ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി ഉൾപ്പെടുന്നു.