വീണ്ടുംതുർക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് എർദോഗനെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോണിലൂടെ അഭിനന്ദിച്ചു.
സംഭാഷണത്തിനിടയിൽ പ്രസിഡന്റ് എർദോഗന് രാജ്യത്തെ നയിക്കുന്നതിനും കൂടുതൽ പുരോഗതിയിലേക്കും തുർക്കിയിലെയും അഭിവൃദ്ധിയിലേക്കും ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിൽ വിജയിക്കാൻ സാധിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. അതേസമയം അഭിനന്ദനങ്ങൾക്കും തുർക്കിയോടും അവിടുത്തെ ജനങ്ങളോടും പ്രകടിപ്പിച്ച ആത്മാർത്ഥതയ്ക്കും ശൈഖ് മുഹമ്മദിനോട് പ്രസിഡന്റ് എർദോഗൻ നന്ദി പറഞ്ഞു.