അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദ്ദത്തിന്റെ ഫലമായി യുഎഇയിൽ മഴയ്ക്കും തീരദേശങ്ങളിൽ വെള്ളം ഉയരാനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്നും നാളെയുമാണ് രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളത്.
ന്യൂനമർദ്ദത്തേത്തുടർന്ന് ചില കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്നും ചില തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും കടൽവെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ യുഎഇയുടെ ഔദ്യോഗിക ചാനലുകൾ വഴി സുരക്ഷാ മാർഗനിർദേശങ്ങൾ അധികൃതർ അറിയിക്കുമെന്നും പൗരന്മാരോടും താമസക്കാരോടും കാലാവസ്ഥാ റിപ്പോർട്ടുകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന് തെക്ക് ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദത്തിത്തേക്കുറിച്ച് നിവാസികൾക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പതിയെ മധ്യ അറബിക്കടലിലേക്ക് നീങ്ങും.