ഭക്ഷണം കേടുകൂടാതിരിക്കാൻ ഭക്ഷ്യ നിർമ്മാതാക്കൾ ഉപയോഗിക്കുന്ന ഹൈഡ്രജനേറ്റഡ് ഓയിൽ യുഎഇയിൽ താമസിയാതെ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്.
ഫെഡറൽ നാഷണൽ കൗൺസിലിലെ (എഫ്എൻസി) ഒരു ഹിയറിംഗിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രിസർവേറ്റീവിന് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ചില സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നതിന് മന്ത്രാലയം ഗ്രേസ് പിരീഡ് നൽകും. നിരോധനം നടപ്പാക്കുന്നത് ബന്ധപ്പെട്ട അധികാരികൾ മുഖേന നിരീക്ഷിക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ അംന അൽ ദഹക്ക്, എഫ്എൻസിയുടെ ഒരു സെഷനിൽ, രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിൽ ഹൈഡ്രജൻ എണ്ണകൾ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഈ എണ്ണകളുടെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചും ചർച്ചയായി. ഭക്ഷ്യ സുരക്ഷയ്ക്കുള്ള ദേശീയ സമിതി ഇതിനകം നിരോധനത്തിന് ഭാഗികമായി അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി