യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെ കുറയും. അതേസമയം ഡീസലിന് ഒരു ഫിൽസ് കൂടും
പുതുക്കിയ വില
- സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹം,
നവംബറിലെ നിരക്ക് 2.74 ദിർഹം. - സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.50 ദിർഹം,
നവംബറിലെ നിരക്ക് 2.63 ദിർഹം - ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.43 ദിർഹം,
നവംബറിലെ നിരക്ക് 2.55 ദിർഹം.
നിലവിലെ നിരക്കായ 2.67 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.68 ദിർഹം ഈടാക്കും.യുഎഇ 2024-ൽ പ്രഖ്യാപിച്ച ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്കുകളാണിത്. 2015-മുതലാണ് യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി വിന്യസിക്കുകയും ചെയ്തത്. എല്ലാ മാസാവും അവസാന ദിവസമാണ് യുഎഇ ഇന്ധന വില സമിതി പുതിയ നിരക്കുകൾ പുറത്തുവിടുന്നത്.