യുഎഇ ഇന്ധന വില സമിതി 2024 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ജൂലൈയിലെ വില അനുസരിച്ച് നേരിയ നിരക്കുവർദ്ധനവമാണ് ഓഗസ്റ്റിലുളളത്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായിരിക്കും ഓഗസ്റ്റിലെ വില. ജൂലൈയിലെ 2.99 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.93 ദിർഹമായിരിക്കും പുതിയ വില. നിലവിൽ 2.88 ദിർഹമായിരുന്നു വില.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹമാണ് പുതിയതായി നിശ്ചയിച്ചത്. ജൂലൈയിലെ ലിറ്ററിന് 2.80 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ 0.6 ഫിൽസിൻ്റെ വർദ്ധധവുണ്ട്. അതേസമയം ഡീസൽ ലിറ്ററിന് നിലവിലെ നിരക്കായ 2.89 ദിർഹത്തെ അപേക്ഷിച്ച് 2.95 ദിർഹമാണ് ഓഗസ്റ്റിൽ ഈടാക്കുക.