വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യുഎഇ. നവംബര്‍ 30 അനുസ്മരണത്തോട് അനുബന്ധിച്ച് വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. യുഎഇയില്‍ ഉടനീളം അനുസ്മരണ പരിപാടികൾ നടന്നു. എമിറേറ്റ്സിന്റെ അഭിമാന സ്രോതസ്സായി വര്‍ത്തിക്കുകയും വീരമൃത്യുവരിക്കുകയും ചെയ്തവര്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 11.30 മുതല്‍ 11.31 വരെ മൗനാചരണവും നടന്നു.
യുഎഇ നേതൃത്വം തങ്ങളുടെ പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ബഹുമാന്യരായ രക്തസാക്ഷികളുടെ ത്യാഗങ്ങൾ തലമുറകളുടെ ഓർമ്മയിൽ അനശ്വരവും അഭിമാനവും ആയി നിലനിര്‍ത്തുമെന്നും ശൈഖ് മുഹമ്മദ് ചൊവ്വാഴ്ച നല്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുട്ടികളുടേയും കുടുംബാംഗങ്ങളുടേയും ഉത്തരവാദിത്വം രാജ്യത്തിന്റെ ചുമലിലാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അനുസ്മരണ ദിനത്തിൽ രാജ്യത്തെ നേതാക്കളും ജനങ്ങളും രക്തസാത്ക്ഷിയകളുടെ സ്മരണകൾ ആഘോഷിക്കുകയും അവരുടെ ത്യാഗങ്ങൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി അവരുടെ ത്യാഗങ്ങൾക്ക് വിലമതിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 മുതല്‍ യുഎഇ മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖ് ഖലീഫയയാണ് നവംബര്‍ 30 വീരമൃതു വരിച്ച സൈനികരെ ആദരിക്കന്‍ അനുസ്മരണ ദിനം പ്രഖ്യാപിച്ചത്. വിവിധ എമിറേറ്റുകളില്‍ നടന്ന പരിപാടികളില്‍ ഭരാണാധികാരികൾ പങ്കെടുത്തു.