ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാർപോർട്ടിന്റെ പട്ടികയിൽ 12-ാം സ്ഥാനം സ്വന്തമാക്കി യുഎഇ. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ചാണ് യുഎഇയ്ക്ക് 12ആം സ്ഥാനം ലഭിച്ചു. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 179 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
കഴിഞ്ഞ വർഷം അവസാനം 178 രാജ്യങ്ങളും 2022 ജൂലൈയിലെ 176 രാജ്യങ്ങളിലേക്കുമായിരുന്നു വിസ ഇല്ലാതെ പ്രവേശനം ലഭിച്ചിരുന്നത്.
2013 മുതൽ 107 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത സ്കോറിലെത്തി, കഴിഞ്ഞ 10 വർഷത്തിനിടെ റാങ്കിംഗിൽ 56-ൽ നിന്ന് 12-ാം സ്ഥാനത്തേക്ക് 44 സ്ഥാനങ്ങൾ കുതിച്ചുയർന്നു.
ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ചെയർമാനും പാസ്പോർട്ട് സൂചികയുടെ ഉപജ്ഞാതാവുമായ ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്ലിൻ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. പുതിയ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (Iata) ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ആഗോളതലത്തിൽ 52-ാം സ്ഥാനത്തുള്ള ഖത്തർ ജിസിസി മേഖലയിലെ രണ്ടാമത്തെ ശക്തമായ പാസ്പോർട്ടാണ്, കുവൈത്ത് (54), ബഹ്റൈൻ (59), ഒമാൻ (60), സൗദി അറേബ്യ (61) എന്നിവ തൊട്ടുപിന്നിൽ.