ഷാർജയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് ആർടിഎ. ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഹോഷി പാലത്തിലേക്കുള്ള മലീഹ റോഡ് ഭാഗികമായി അടച്ചിടുമെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്.
2023 ജൂൺ 16 വെള്ളിയാഴ്ച മുതൽ 2023 ജൂലൈ 24 ശനിയാഴ്ച വരെ ഒമ്പത് ദിവസത്തേക്കാണ് റോഡ് അടച്ചിടുന്നത്.
വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് വ്യക്തമാക്കിയ അതോറിറ്റി ഡ്രൈവർമാർക്കുള്ള അസിസ്റ്റന്റ് പ്ലാനും പങ്കിട്ടു.