ഒമാൻ റെയിലിനും ഇത്തിഹാദ് റെയിലിനുമിടയിലുള്ള സംയുക്ത സംരംഭ കമ്പനിയുടെ ഡയറക്ടർ ബോർഡ് ദ്രുതഗതിയിലുള്ള നിർവ്വഹണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആദ്യ യോഗം ചേർന്നു. സഖ്യം രൂപീകരിക്കാനുള്ള കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിനകമാണ് മാൻ റെയിൽ-ഇത്തിഹാദ് റെയിൽ കമ്പനികളുെട ഉന്നത ഉദ്യോഗസ്ഥര്‍ ദുബായില്‍ യോഗം ചേര്‍ന്നത്.
സാങ്കേതിക പഠനങ്ങളും വാസ്തുവിദ്യാ രൂപകല്പനയും ഉൾപ്പെടെയുള്ള നടപ്പാക്കൽ പദ്ധതികൾ, റൂട്ടുകൾക്കായുള്ള പരിസ്ഥിതി പഠനങ്ങൾ, ബിസിനസ് മോഡൽ, സംയുക്ത സംരംഭത്തിന്റെ വാണിജ്യകാര്യങ്ങൾ എന്നിവ യോഗത്തിലെ പ്രധാന ചര്‍ച്ചയായി. സുരക്ഷ, സുസ്ഥിരത എന്നിവ മുന്‍നിര്‍ത്തായിയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുക. ഇതിനായി ആഗോള മാനദണ്ഡങ്ങൾ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.
പദ്ധതിയുടെ സാമ്പത്തിക ഘടകങ്ങളും ഷെഡ്യൂളും ഉൾപ്പെടെ പ്രവർത്തന പദ്ധതികൾ ദ്രുതഗതിയില്‍ തയ്യാറാക്കും. 303 കിലോമീറ്റര്‍ റെയിൽ ശൃംഖലയുടെ രൂപകൽപ്പന, വികസനം, പ്രവർത്തനം എന്നിവ സംബന്ധിച്ചും തീരുമാനമുണ്ടാകും. സെപ്റ്റംബർ 29ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ ഒമാനിലെ സന്ദർശനത്തിനിടെയാണ് റെയിൽവേ ശൃംഖല നിർമിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബുദാബിയെ സോഹാറുമായി മസ്‌കറ്റിന്റെ വടക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്‍ കരാര്‍. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. യുഎഇ നടപ്പാക്കുന്ന ഇത്തിഹാദ് പദ്ധതിക്കും ജിസിസി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റയില്‍ പദ്ധതിയ്ക്കും പുതിയ ഊര്‍ജ്ജവും പ്രതീക്ഷയുമാണ് സംയുക്ത കരാര്‍.