യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പറ്റി കൂടുതൽ അറിയാം.
▪️യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റ്
▪️ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പിൻഗാമി
▪️2004 നവംബർ മുതൽ അബുദാബിയുടെ കിരീടാവകാശി
▪️2005 ജനുവരിയിൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ .
▪️ജനനം1961 മാർച്ച് 11 ന്
അൽഐനിൽ
▪️യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂന്നാമത്തെ മകൻ
▪️മുഴുവൻ പേര്:
ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ബിൻ സായിദ് ബിൻ ഖലീഫ ബിൻ ഷഖ്ബൗട്ട് ബിൻ തെയാബ് ബിൻ ഇസ്സ ബിൻ നഹ്യാൻ ബിൻ ഫലാഹ് ബിൻ യാസ്
▪️ഭാര്യ: ശൈഖ് മുഹമ്മദ് ഷെയ്ഖ സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ.
▪️നാല് ആൺമക്കളും അഞ്ച് പെൺമക്കളും
▪️പഠനം 18 വയസ്സ് വരെ അൽ ഐനിലെയും അബുദാബിയിലെയും സ്കൂളുകളിൽ
▪️1979-ൽ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ പഠനം
▪️ഹെലികോപ്റ്റർ പറക്കൽ, തന്ത്രപരമായ പറക്കൽ, പാരാട്രൂപ്പ് എന്നിവയിൽ പരിശീലനം നേടിയ വ്യക്തി.
▪️യുഎഇ എയർഫോഴ്‌സിലെ പൈലറ്റായും അനുഭവ സമ്പത്ത്.
▪️ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷി എന്നിവയിൽ യുഎഇ സായുധ സേനയുടെ കരുത്ത് വർദ്ധിപ്പിച്ചയാൾ.
▪️അബുദാബി എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചയാൾ.
▪️അബുദാബി എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനായും പ്രവർത്തിപരിചയം
▪️കാട്ടു പരുന്തുകളേയും ബസ്റ്റാർഡുകളേയും സംരക്ഷിക്കുന്നതിൽ തത്പരൻ
▪️നബാതി ശൈലിയിലുളള കവിതകളിൽ തത്പരൻ
▪️കായിക വിനോദങ്ങളിലും തത്പരൻ
▪️നിരവധി രാജ്യങ്ങളുടെ പ്രശംസയും പുരസ്‌കാരങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആദരവും നേടിയ വ്യക്തി.