ഇന്ത്യൻ-പാകിസ്താൻ തീരത്തിന് സമീപം അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം)അറിയിച്ചു. വളരെ പെട്ടന്ന് തന്നെ കൊടുങ്കാറ്റ് വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങും. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 40-60 കി.മീ മുതൽ 12 കി.മീ വേഗതയിൽ ആയിരിക്കും.
അക്ഷാംശം 23.5 വടക്കും രേഖാംശം 69.9 കിഴക്കും സ്ഥിതി ചെയ്യുന്ന ഇന്ത്യൻ-പാകിസ്ഥാൻ തീരങ്ങളെ അറബിക്കടലിലെ നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ക്യുമുലസ് മേഘങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴയും രൂപപ്പെടും. എന്നിരുന്നാലും ചുഴലിക്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സ്ഥിരീകരിച്ചതായും എൻസിഎം കൂട്ടിച്ചേർത്തു.