യുഎഇയിൽ മയക്കുമരുന്ന് വിതരണം തടയാൻ നീക്കം; പുതിയ കൌൺസിൽ രൂപീകരിക്കും

Date:

Share post:

രാജ്യത്ത് മയക്കുമരുന്ന് ഇറക്കുമതിയും വിതരണവും നിയന്ത്രിക്കുന്നതിന് ലഹരി വിരുദ്ധ കൌൺസിൽ രൂപീകരിക്കാൻ അനുമതി നൽകി യുഎഇ കാബിനറ്റ്. അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഫെഡറൽ മന്ത്രാലയങ്ങളും പ്രാദേശിക അധികാരികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായാണ് തീരുമാനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദിൻ്റെ നേതൃത്വത്തിലുള്ള ദേശീയ മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് പുതിയ നാർക്കോട്ടിക് കൺട്രോൾ കൌൺസിൽ രൂപീകരിക്കുക.

നിലവിലുളള നിയമങ്ങൾ അവലോകനം ചെയ്യാനും ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കാനും ക്യാബിനറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പുനരധിവാസ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാബിനറ്റ് തീരുമാനമെടുത്തു.

മയക്കുമരുന്ന് ഈ കാലഘട്ടത്തിൻ്റെ വിപത്താണെന്നും സമൂഹത്തിലെ പ്രിയപ്പെട്ടവരെ കാർന്നു തിന്നുന്ന ക്യാൻസറാണെന്നും യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടം സർക്കാരിൻ്റേയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഓരോ രക്ഷിതാക്കളുടേയുംദേശീയ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മയക്കുമരുന്നിന് അടിമകളായവരെ ഇരകളായാണ് 2022 ജനുവരിയിൽ യുഎഇ പുറത്തുവിട്ട നിയമം അനുസരിച്ച് കണക്കാക്കുന്നത്. കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയിൽ ഇളവ് നൽകാനും ശിക്ഷയെക്കാൾ പുനരധിവാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് നിയമം.മയക്കുമരുന്ന് ഉപയോഗത്തിനും കൈവശം വച്ചതിനും ശിക്ഷിക്കപ്പെട്ട ആളുകളെ മറ്റ് കുറ്റവാളികൾക്കൊപ്പം ജയിലിൽ കിടക്കുന്നതിന് പകരം ചികിത്സിക്കുകയും ബോധവത്കരണത്തിന് വിധേയമാക്കുകയും ചെയ്യും.

കഴിഞ്ഞ നാല് വർഷത്തിനിടെ ലോകമെമ്പാടുമുള്ള 500-ലധികം മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്യാൻ യുഎഇ സഹായിച്ചിട്ടുണ്ടെന്ന് ദുബായിലെ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിമിനൽ സംഘങ്ങളുടെ ശൃംഖല തകർക്കാൻ യുഎഇ 55 ലധികം രാജ്യങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...