‘അപകട രഹിത ദിനം’ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

Date:

Share post:

യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന ‘അപകട രഹിത ദിനം’ എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നീക്കം. പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം.

ഓഗസ്റ്റ് 26 മുതൽ രണ്ടാഴ്ച വരെ ആനുകൂല്യം ലഭ്യമാകും. വാഹനാപകടങ്ങൾ ഒഴിവാക്കി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്കായി നാല് ബ്ലാക്ക് ട്രാഫിക് പോയിൻ്റുകൾ കുറയ്ക്കുന്നതാണ് പദ്ധതിയ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ട്രാഫിക് പ്രതിജ്ഞയിലും അവർ ഒപ്പിടണം.

വാഹന സുരക്ഷ, സ്‌കൂളുകൾക്ക് സമീപമുള്ള വേഗപരിധി പാലിക്കൽ, മൊബൈൽ ഫോൺ പോലുള്ള ഒഴിവാക്കൽ എന്നിവയെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.

വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പിന്തുടരണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃർ ഓർമ്മപ്പെടുത്തി. കാൽനടയാത്രക്കും എമർജൻസി വാഹനങ്ങൾക്കും മുൻഗണന നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...