ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

Date:

Share post:

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നവംബർ 12 ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച പരിശീലനം 2024 ഡിസംബർ 3 വരെ തുടരും.

അതേസമയം സൈനിക പരിശീലനം നടക്കുന്ന ഇടങ്ങളിൽനിന്ന് സുരക്ഷിതമായ അകലം ഉറപ്പാക്കാൻ പൊതുജനങ്ങളും താമസക്കാരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ദേശീയദിനാഘോഷത്തെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണത്തിനും പ്രതിബദ്ധതയ്ക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്നാണ് മന്ത്രാലയം അറിയിച്ചത്.

സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ എക്‌സിലൂടെയായിരുന്നു മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. യുഎഇ ദേശീയദിനാഘോഷത്തിനായി വിപുലമായ തയ്യാറെടുപ്പാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്. ഈ വർഷം മുതൽ ‘ഈദ് അൽ ഇത്തിഹാദ്’ എന്ന പുതിയ പേരിലാണ് ദേശീയ ദിനം ആഘോഷിക്കപ്പെടുക. ഡിസംബർ 2നാണ് ആഘോഷം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്താം; പുതിയ ഫോറൻസിക് കേന്ദ്രം ആരംഭിക്കാൻ ദുബായ് പൊലീസ്

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്തുന്നതിനായി പുതിയ ഫോറൻസിക് മെഡിസിൻ കേന്ദ്രം ആരംഭിക്കാനൊരുങ്ങി ദുബായ് പൊലീസ്. പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ പരിശോധനകൾക്ക് വെറും മണിക്കൂറുകൾ മാത്രമാണ് എടുക്കുകയെന്നും...

വര ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

യുഎഇയിലെ മലയാളി ക്രിയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് ആര്‍ട്ട് ഡയറക്ടറും...

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന...

മൂന്നാം ദിനം 100 കോടി ക്ലബ്ബിൽ; തിയേറ്ററിൽ കുതിപ്പ് തുടർന്ന് സൂര്യയുടെ ‘കങ്കുവ’

കളക്ഷൻ റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. വെറും മൂന്ന് ദിവസം കൊണ്ട് 100...