യുഎഇയിലെ മധ്യാഹ്ന വിശ്രമം അവസാന ലാപ്പിലേക്ക്; പദ്ധതി വിജയിപ്പിച്ചവർക്ക് പ്രശംസ

Date:

Share post:

യുഎഇയിൽ വേനൽക്കാലത്ത് ഏർപ്പെടുത്തിയ മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും കാണിക്കുന്ന സമർപ്പണത്തെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രശംസിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഉച്ചയ്ക്ക് 12:30 നും 3 മണിക്കും ഇടയിൽ പുറം ജോലികളിൽ ഏർപ്പെടുന്നതിനാണ് വിലക്ക് ഉണ്ടായിരുന്നത്.

ജൂൺ 15 നും ഓഗസ്റ്റ് 17 നും ഇടയിൽ വിവിധ സ്ഥാപനങ്ങളിലായി 67,000 പരിശോധനകളും 28,000 ലധികം മാർഗ്ഗനിർദ്ദേശ സന്ദർശനങ്ങളും നടത്തിയതായി മന്ത്രാലയം അറിയിച്ചു. സർക്കാർ- പ്രാദേശിക തലങ്ങളിലുള്ള എല്ലാ പങ്കാളികളുടെയും സഹകരണമാണ് മധ്യാഹ്ന വിശ്രമ നിയന്ത്രണത്തിന് നേട്ടം കൈവരിക്കാനായതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാനുഷികവും സാമൂഹികവുമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം യുഎഇ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതും ലക്ഷ്യമാണെന്ന് മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മൊഹ്‌സെൻ അൽ നാസി പറഞ്ഞു.

തുടർച്ചയായ 19-ാം വർഷമാണ് യുഎഇയിൽ നിയമം നടപ്പാക്കുന്നത്. കൊടും ചൂടിൽ നിന്ന് രക്ഷ നൽകുന്നതിനൊപ്പം തൊഴിലാളികൾക്ക് കുടകളും ഫാനുകളും തണുത്ത വെള്ളവും ഉൾപ്പടെയുളള സൌകര്യങ്ങളും ക്യാമ്പൈൻ കാലത്ത് നൽകി വരുന്നുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലൊ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലേ റിപ്പോർട്ട് ചെയ്യണമെന്നും മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...