പ്രതീക്ഷയുടെ പുതുവത്സരാശംസകൾ പങ്കിട്ട് യുഎഇ നേതാക്കൾ. “പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ, നമുക്ക് ഐക്യത്തോടെ നിൽക്കുകയും യുഎഇയിലെയും ലോകത്തെ എല്ലാ ജനങ്ങൾക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കാം.” എന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് എക്സിൽ കുറിച്ചു.
“ 2023-നോട് വിടപറയുന്നു, ഇക്കഴിഞ്ഞ വർഷത്തിൽ ഞങ്ങളുടെ നേട്ടങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, ഞങ്ങൾക്ക് വിജയം നൽകുകയും ഞങ്ങൾക്ക് പ്രതിഫലം നൽകുകയും ഞങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിക്കുകയും ഞങ്ങളുടെ അഭിവൃദ്ധി ശാശ്വതമാക്കുകയും ചെയ്ത ദൈവത്തോട് നാമെല്ലാവരും നന്ദിയുള്ളവരാണ്,”എന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എക്സിൽ കുറിച്ചു.
“ഓരോ വർഷവും മനുഷ്യരാശി മെച്ചപ്പെട്ടതും മികച്ചതും സുസ്ഥിരവും സമാധാനപൂർണവുമായ ഭാവിയിലേക്കാണ് നീങ്ങുന്നത്.” ദുബായിലും എമിറേറ്റുകളിലും സന്തോഷവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
نودع اليوم عاماً إماراتياً مضى .. ونستقبل عاماً جديداً .. نودع 2023 وكلنا فخر بما حققناه وأنجزناه .. وكلنا شكر لله الذي وفقنا وسددنا وحفظ استقرارنا وأدام ازدهارنا ..
نستقبل العام الجديد ليكون عام عمل وأمل واستعداد وإنجاز .. كل عام ووطني الحبيب في مجد وعز وتطور .. كل عام وذرات… pic.twitter.com/72wqbJGNAN— HH Sheikh Mohammed (@HHShkMohd) December 31, 2023
As we welcome the new year, we pray to Allah for a year of prosperity for our nation and the world. With the combined enthusiasm and determination of a united team, we will harness our capabilities and aspirations to attain greater accomplishments across all sectors. With…
— Hamdan bin Mohammed (@HamdanMohammed) December 31, 2023