ഏപ്രിലിലെ മഴ യുഎഇയിലെ ഇൻഷുറൻസ് കമ്പനികളുടെ 25 ശതമാനം ലാഭത്തെ ബാധിക്കും

Date:

Share post:

കഴിഞ്ഞ ഏപ്രിൽ 16 ന് യുഎഇയിൽ രേഖപ്പെടുത്തിയ അഭൂതപൂർവമായ മഴ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. 25 ശതമാനം വരെ ലാഭം കുറയുമെന്നാണ് നിഗമനം. വാഹനങ്ങൾ, വില്ലകൾ, വാണിജ്യ വസ്‌തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ കമ്പനികൾ വൻ വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ.

ഇൻഷുറൻസ് എക്‌സ്‌പോഷർ, റീഇൻഷുറൻസ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ച് മുൻ പാദത്തെ അപേക്ഷിച്ച് ലാഭത്തിൽ 15-25 ശതമാനം വരെ കുറവുണ്ടാകുമെന്ന് ലക്‌സ് ആക്ച്വറീസ് ആൻഡ് കൺസൾട്ടൻ്റുകളിലെ സീനിയർ കൺസൾട്ടിംഗ് ആക്ച്വറി സൽമാൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 24 ശതമാനം വരെ ലാഭനഷ്ടമാണ് ബദ്‌രി മാനേജ്‌മെൻ്റ് കൺസൾട്ടൻസി കണക്കുകൂട്ടുന്നത്.

വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളും ഗണ്യമായ മൂലധന കരുതൽ ശേഖരവുമുള്ള വലിയ ഇൻഷുറർമാർ തകർച്ചയിൽ നിന്ന് കരയമെങ്കിലും ചെറുകിട കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കും. എന്നാൽ ശക്തമായ റീഇൻഷുറൻസ് കവറേജിലൂടെയും നിക്ഷേപ വരുമാനത്തിലൂടെയും സാമ്പത്തിക ആഘാതം മറികടക്കാനാകുമെന്ന വിലയിരുത്തലിലാണ് ഇൻഷുറൻസ് കമ്പനികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....