ചിലവ് കുറയ്ക്കാൻ യാത്ര ഒമാൻ വഴി; ടിക്കറ്റ് നിരക്ക് ഉയർന്നതാണ് കാരണം

Date:

Share post:

യുഎഇയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ആയതോടെയാണ് യാത്രക്കാർ മറ്റു മാർഗങ്ങൾ തേടുന്നത്.
ചുറ്റിക്കറങ്ങി ഒമാൻ വഴി ഇന്ത്യയിൽ എത്തിയാൽ മൂന്നിലൊന്ന് പണം ലാഭിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് അനുവദിക്കാത്തവർക്ക് മറ്റൊരു വഴി തെളിഞ്ഞിരിക്കുകയാണ്. യുഎഇയിൽ നിന്ന് മസ്കത്ത് വഴി കേരളത്തിലെ ഏത് എയർപോർട്ടിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് പുതിയ വഴി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് ചിലവ് മാത്രമേ വരുന്നുള്ളു എന്നതാണ് പ്രധാന ആകർഷണം.

യുഎഇയിൽ നിന്ന് കൊച്ചിയിൽ ഇറങ്ങി ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ നാലംഗ കുടുംബത്തിന് 2.68 ലക്ഷം രൂപയാണ് (12468 ദിർഹം) ചിലവ് വരുക.
നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യതയില്ലാത്തതിനാൽ മറ്റ് സെക്ടർ വഴി പോകാനാണ് ഇത്രയും ഉയർന്ന നിരക്ക്. വിമാനത്തിലോ ബസിലോ കയറി യുഎഇയിൽ നിന്ന് മസ്കത്തിൽ എത്തിയ ശേഷം
അവിടെ നിന്ന് കേരളത്തിലേക്ക് യാത്രയ്ക്ക് വീസ ഉൾപ്പെടെ ശരാശരി 900 ദിർഹം മാത്രമാണ് ചിലവെന്ന് ട്രാവൽ ഏജന്റുമാർ അടക്കം വിശദമാക്കുന്നു.

സ്വന്തമായി ഓൺലൈനിലോ ട്രാവൽ ഏജൻസി മുഖേനയോ ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഓൺ അറൈവൽ വീസയും ഉള്ളതിനാൽ നിരക്ക് വീണ്ടും കുറയും. മസ്ക്കത്തിലേക്ക് ഓഫറിൽ പല ദിവസങ്ങളിലും 79 ദിർഹത്തിനു വരെ ലഗേജ് ഇല്ലെങ്കിൽ ടിക്കറ്റ് ലഭിക്കും. അല്ലാതെയും 120 ദിർഹം വരെയേ ആകുന്നുള്ളു. ദുബായ് ദെയ്റയിൽ നിന്ന് ഒമാനിലേക്ക് ബസിൽ പോകാൻ 100 ദിർഹമാണ് ടിക്കറ്റ് നിരക്ക്. വിമാനത്തിൽ ഒരു മണിക്കൂറും ബസിൽ 5 മണിക്കൂറും യാത്ര ചെയ്താൽ മസ്കത്തിലെത്താൻ സാധിക്കും. അവിടെ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് വിമാന സർവീസുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി ഇന്ത്യൻ വിമാനങ്ങൾ
മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് യാത്രയ്ക്ക് ഈടാക്കുന്നത് കുറഞ്ഞ നിരക്കാണ്. പെരുന്നാൾ ദിവസങ്ങൾ മറ്റെല്ലാ സമയത്തും ഏകദേശം 700 ദിർഹത്തിന് എല്ലാ എയർലൈനുകളിലും ടിക്കറ്റ് ലഭ്യമാണ്. ആവശ്യമായ കാര്യങ്ങൾ താഴെ:

▪️ഒമാൻ സന്ദർശക അല്ലെങ്കിൽ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനകം ലഭിക്കും. ചെലവ് 120 ദിർഹം മാത്രം. ട്രാവൽസ് വഴിയാണ് എടുക്കുന്നതെങ്കിൽ 20 അല്ലെങ്കിൽ 30 ദിർഹം സർവീസ് ചാർജുകൂടി നൽകേണ്ടിവരും.

▪️ ഒരാഴ്ചയ്ക്കിടെ 500 പേർ ഒമാൻ വഴി യാത്ര ചെയ്തതായി ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു.

▪️ദെയ്റയിൽ നിന്ന് മസ്കത്തിലേക്ക് എല്ലാ ദിവസവും രാവിലെ 7.30, ഉച്ചയ്ക്ക് 3.00, രാത്രി 10 എന്നീ സമയങ്ങളിൽ ബസ് സർവീസുണ്ട്. യുഎഇ ഒമാൻ അതിർത്തി പരിശോധന ഉൾപ്പെടെ 5 മണിക്കൂറിനകം മസ്കത്തിൽ എത്താൻ സാധിക്കും.

▪️ സ്വന്തം വാഹനത്തിൽ റോഡ് മാർഗം ഒമാനിലെത്തി അവിടുന്ന്
കേരളത്തിലേക്കു പോകാനും സാധിക്കും. യുഎഇ, ഒമാൻ വാഹന ഇൻഷുറൻസ് ഉള്ളവർക്കാണ് ഈ മാർഗം സാധ്യമാകുന്നത്. അല്ലാത്ത പക്ഷം ബസ് അല്ലെങ്കിൽ വിമാന മാർഗമാണ് നല്ലത് .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...