ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി യുഎഇ സന്ദർശക വീസ എടുക്കാാന്‍ ഒണ്‍ലൈന്‍ സൗകര്യം. ഇടനിലക്കാരില്ലാതെ UAEICP സ്മാർട്ട് ആപ് വഴിയാണ് സൗകര്യം ലഭ്യമാകുക. വിസക്ക് പുറമെ നിരവധി ഓണ്‍ലൈന്‍ സേവനങ്ങൾക്കും ആപ്പ് ഉപയോഗപ്പെടുത്താമെന്ന് യുഎഇ താമസ തിരച്ചറിയല്‍ വിഭാഗം അറിയിച്ചു.
നേരിട്ട് വീസ എടുക്കാൻ സാധിക്കുന്നതിനാൽ ഇടനിലക്കാര്‍ക്ക്് നല്‍കേണ്ടിവരുന്നു സര്‍വ്വീസ് നിരക്ക് കുറയ്ക്കാനാകും. പണത്തിനൊപ്പം സമയ ലഭാവും ഉപഭോക്താക്കൾക്ക് ലഭ്യമാകും. സ്മാർട് ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം യുഎഇ പാസ് ഉപയോഗിച്ചോ പ്രത്യേക യൂസർ ഐഡിയും പാസ് വേഡും നിര്‍മ്മിച്ചൊ ആപ്പ് ഉപയോഗിക്കാനാകും.
യുഎഇെഎസിപി ആപ്പ് തുറന്ന ശേഷം സ്റ്റാർട്ട് എ ന്യൂ സർവീസിൽ ക്ലിക് ചെയ്ത് ന്യൂ വീസ ഓപ്ഷൻ എടുക്കാനാകും. പിന്നീട് 30 അല്ലെങ്കില്‍ 60 ദിവസത്തെ കാലവധി തിരഞ്ഞെടുക്കാം. സന്ദർശകന്റെ പൂർണ വിവരങ്ങൾക്കൊപ്പം ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ സന്ദര്‍ശന വീസ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു.