ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 100ടണ്‍ സാധനങ്ങള്‍ കൂടി യുഎഇ ഈജിപ്റ്റില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് യുഎഇ.
മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രം, ഭക്ഷണ സാധനങ്ങള്‍, സാനിറ്ററി ഉല്‍പ്പനങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് റഫ അതിര്‍ത്തി വഴി സഹായങ്ങള്‍ ഗാസയിലെത്തിക്കുക.
ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുളള സഹായവും ദിവസങ്ങള്‍ മുമ്പ് കൈമാറിയിരുന്നു. ഗാസയ്ക്ക് രണ്ട് കോടി ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നത്.