ഷാർജയിലെ മലീഹ സ്ട്രീറ്റിലെ റാക്കൻ പാലം അടച്ചതായി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും ലെയിൻ പരിഷ്ക്കരണത്തിനുമായാണ് പാലം അടച്ചിട്ടത്.
ജൂലൈ 13 മുതൽ ജൂലൈ 28 വരെയാണ് പാലം അടച്ചിടുന്നത്. വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. ബദൽ റോഡ് ഉപയോഗിക്കുന്നതിനായുള്ള പ്ലാനും അതോറിറ്റി പങ്കുവെച്ചു.