യുഎഇ മഴക്കെടുതി, ഇൻഷുറൻസ് നഷ്ടപ്പെട്ടവർക്ക് ഇളവുകളുമായി ബാങ്കുകൾ 

Date:

Share post:

ഏപ്രില്‍ 16 യുഎഇ യിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെയായി പുറത്തിറങ്ങാൻ കഴിയാത്ത വിധം, നാശങ്ങൾ വിതച്ചുകൊണ്ടാണ് ആ മഴ കടന്ന് പോയത്. മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. വാഹനങ്ങളും വീടും ചെടികളും മരങ്ങളും എല്ലാം ഇടിച്ചു കുത്തി പെയ്ത മഴയിൽ ഒലിച്ചു പോകുന്നത് നോക്കി നിക്കേണ്ടി വന്നവരുണ്ട്. യുഎഇ യിൽ ഇത്രയും നാശം വിതച്ച മഴ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് വരെ സംശയമാണ്. മഴ മൂലം നഷ്ടങ്ങൾ സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങിയിട്ടുണ്ട്. പക്ഷെ, മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കുകയുള്ളു. മോർട്ട്ഗേജ് (പണയവായ്പ) തിരിച്ചടവുളളവർക്ക് ഇത് ബാധകമായിരിക്കില്ല.

വായ്പ തിരിച്ചടയ്ക്കുന്നതിന് ആറുമാസം വരെ സമയം നീട്ടി നല്‍കണമെന്ന് നേരത്തെ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഇന്‍ഷുറന്‍സില്‍ നിന്നും ഇതിനകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്‌. പക്ഷെ, പകുതിയോളം പേരുടെയും അപേക്ഷകള്‍ സമർപ്പിക്കാന്‍ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ.

ഇന്‍ഷുറന്‍സ് കമ്പനി അപേക്ഷ നിരസിച്ചെങ്കിൽ പരാതി നല്‍കാം

രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുള്ള വിശ്വാസം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ പരാതി പരിഹാരകേന്ദ്രമാണ് സനദക്. ഇന്‍ഷുറന്‍സില്‍ നിന്നും നിരസിക്കപ്പെട്ട അപേക്ഷകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന് കീഴിലുളള ഈ സനദക് പ്ലാറ്റ് ഫോം വഴി പുന: പരിശോധനയ്ക്ക് സമർപ്പിക്കാനുള്ള അവസരമുണ്ട്. യുഎഇ കേന്ദ്രബാങ്കാണ് ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കിയത്. ഇന്‍ഷുറന്‍സില്‍ നിന്നുണ്ടായ തീരുമാനം നീതിപൂർവമല്ല എന്നാണെങ്കിൽ സനദക് പ്ലാറ്റ് ഫോം വഴി തെളിവുകള്‍ സഹിതം അപേക്ഷിക്കാം.

പരാതി നല്‍കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1) സനദക്കിനെ സമീപിക്കുന്നതിന് മുമ്പ് ആദ്യം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയില്‍ പരാതി നൽകാൻ മറക്കരുത്.

2) പരാതി നല്‍കി 30 ദിവസം കാത്തിരുന്നതിന് ശേഷവും നടപടി ഉണ്ടായില്ല എന്നുണ്ടെങ്കില്‍ മാത്രമേ സനദക്കിനെ സമീപിക്കാൻ കഴിയുള്ളു.

3) നിലവില്‍ കോടതി പരിഗണനയുളള കേസില്‍ സനദക്കില്‍ പരാതി നൽകാനും സാധിക്കില്ല.

4) ഇന്‍ഷുറന്‍സ് കമ്പനിക്കും വ്യക്തിക്കും തമ്മില്‍ സമയവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും പരാതിയുമായി മുന്നോട്ടുപോകരുത്.

5) യുഎഇ കേന്ദ്രബാങ്ക് നിയന്ത്രണത്തിന് പുറത്തുളള വിഷയമാകരുത് എന്നത് നിർബന്ധമാണ്.

6) sanadak.gov.ae എന്ന വെബ്സൈറ്റിലോ സനദക് ആപ്പിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങളും ഇതോടൊപ്പം നൽകണം.

7) പരാതിയുടെ വിവരങ്ങള്‍ 800 SANADAK (800 72 623 25) എന്ന നമ്പറിലൂടെ ട്രാക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...