4 ദിവസം ജോലി, 3 ദിവസം അവധി; ഫെഡറൽ ജീവനക്കാർക്ക് പുതിയ ക്രമീകരണവുമായി യുഎഇ

Date:

Share post:

ഫെഡറൽ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി ഫ്ളെക്സിബിൾ ജോലി സമയം അനുവദിച്ച് യുഎഇ. പുതിയ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം വാരാന്ത്യ അവധിയും അനുവദിക്കുന്നതാണ് മാറ്റം.

പ്രതിവാര ജോലി സമയം 40 മണിക്കൂറായാണ് നിശ്ചയിച്ചിട്ടുളളത്. പ്രതിദിനം പത്ത് മണിക്കൂർ വീതം നാല് ദിവസം ജോലിചെയ്താൽ മൂന്ന് ദിവസം വാരാന്ത്യ അവധിയായി ലഭ്യമാകുമെന്ന് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്കായി രൂപപ്പെടുത്തിയ പുതിയ പ്രവർത്തന മാതൃക അതോറിറ്റിയുടെ വെബ്സൈറ്റിലും വിശദമാക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 9 അനുസരിച്ച് ഫെഡറൽ മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, എൻ്റിറ്റികൾ എന്നിവയ്ക്കുള്ളിൽ ജീവനക്കാരെ അഞ്ച് വ്യത്യസ്ത തരം തൊഴിൽ വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. പട്ടിക അനുസരിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിദൂരമായി ജോലി ചെയ്യാനും അനുമതിയുണ്ട്. താൽക്കാലിക, പാർട്ട് ടൈം ജീവനക്കാർക്കും ഇതേ ആനുകൂല്യം ലഭ്യമാകും. കൂടുതൽ ചടുലവും കാര്യക്ഷമവുമായ തൊഴിൽ നിയമങ്ങൾ നൽകാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് മാറ്റങ്ങളെന്നും അധികൃതർ സൂചിപ്പിച്ചു.

2021 നവംബറിൽ സ്വകാര്യ മേഖലയിലും സമാനമായ നടപടിക്രമങ്ങൾ അധികാരികൾ നടപ്പാക്കിയിരുന്നു. മാറ്റത്തിന് ജീവനക്കാരുടെയും തൊഴിലുടമയുടെയും സമ്മതം ആവശ്യമാണെന്നും മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2022 മുതൽ ഷാർജയിലെ പൊതുമേഖല നാല് ദിവസത്തെ പ്രവൃത്തിദിവസത്തിലേക്ക് മാറിയിരുന്നു. ശനി-ഞായർ ദിവസങ്ങൾ വാരാന്ത്യമാക്കുന്നതിൻ്റെ ഭാഗമായായിരുന്നു മാറ്റം.വെള്ളിയാഴ്ച മുതൽ ഞായർ വരെയുള്ള വാരാന്ത്യങ്ങൾ ആസ്വദിക്കുന്ന ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്യുന്നവർ ആരോഗ്യവും സന്തോഷവും അനുഭവിക്കുന്നതായും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതായുമാണ് ഷാർജയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...