നിയമനടപടിക്രമങ്ങൾ വേഗത്തിലായതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഒരുമാസത്തിനിടെ 7000 കേസുകളിൽ വിധി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകൾ. നിർമിത ബുദ്ധി, ഓൺലൈൻ വാദം കേൾക്കൽ തുടങ്ങിയ നൂതന മാർഗം സ്വീകരിച്ചതോടെയാണ് അഭുതപൂര്‍വ്വമായ വേഗത കൈവരിക്കാനായത്.
പ്രവൃത്തി ദിവസത്തിൽ ശരാശരി 346 കേസുകളാണ് കോടതിയുടെ പരിഗണയ്ക്കെത്തുന്നത്. മണിക്കൂറിൽ 45ലേറെ കേസുകൾ നടത്താനും കഴിയുന്നുണ്ട്. ഒരു കേസ് രജിസ്റ്റർ ചെയ്ത് ശരാശരി 52 ദിവസത്തിനകം തീർപ്പുണ്ടാകുന്നതായാണ് വിലയിരുത്തല്‍.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നിയമ രംഗത്ത് നൂതന സംവിധാനം ഏർപ്പെടുത്തിയത്. കാലതാമസമില്ലാതെ കേസുകൾ തീര്‍പ്പാക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.