അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ഭീഷണി രാജ്യത്ത് അവസാനിച്ചതായി യുഎഇ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും അറബിക്കടലിലൂടെ കടന്നുപോയെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ചുഴലിക്കാറ്റിന്റെ ചലനം സൂക്ഷ്മമായി നിരീക്ഷിക്കാൻ എൻസിഇഎംഎയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇവർ ആഭ്യന്തര മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവരുമായും സഹകരിച്ചു.
അറബിക്കടലിൽ ഇന്ത്യൻ-പാകിസ്ഥാൻ തീരങ്ങൾക്ക് സമീപം രൂപപ്പെട്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി ദുർബലമാകുമെന്ന് എൻസിഎം വെള്ളിയാഴ്ച പറഞ്ഞിരുന്നു.