ലോകത്തിലെ ആദ്യത്തെ പറക്കും കാർ റേസ് സംഘടിപ്പിക്കാൻ യുഎഇ

Date:

Share post:

2024 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ പറക്കും കാർ റേസിംഗ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. ഫ്ലൈയിംഗ് റേസിംഗ് കാർ ചാമ്പ്യൻഷിപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഫ്ലൈയിംഗ് കാർ റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച രാജ്യമാണ് യുഎഇയെന്നും ഹൈഡ്രജൻ പവർഡ് ഫ്ലൈയിംഗ് റേസിംഗ് കാർ നിർമ്മാതാക്കളായ മക്കാ ഫ്ലൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യൻ പിനോ പറഞ്ഞു.

സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനി, ഈ വർഷം ആദ്യം CES 2023-ൽ ഫ്ലൈയിംഗ് റേസിംഗ് കാർ അനാച്ഛാദനം ചെയ്തു. ഈ പറക്കും റേസിംഗ് കാറിന്റെ വില 2 മില്യൺ ഡോളറാണ് (7.34 ദശലക്ഷം ദിർഹം) , പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

റേസിംഗ് ചാമ്പ്യൻ സമയത്ത് സിംഗിൾ സീറ്റർ കാർ ഭൂനിരപ്പിൽ നിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കും. ആദ്യ മൽസരത്തിൽ, 8 മുതൽ 10 പേർ വരെ പങ്കെടുക്കുമെന്ന് പിനോ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ദുബായിൽ നടന്ന Gitex ടെക്‌നോളജി എക്‌സിബിഷനിൽ, 2024 ഏപ്രിൽ 28 ന് അബുദാബി ആദ്യമായി ഓട്ടോണമസ് വാഹനങ്ങളുടെ റേസിംഗ് നടത്തുമെന്ന് വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...