ഇറാനിലെ ഷിറാസ് നഗരത്തിലെ ആരാധനാലയം ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. അക്രമണത്തിൽ നിരവധി പേർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി നടത്തുന്ന എല്ലാത്തരം അക്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം (MoFA) ഒരു പ്രസ്താവനയിൽ അറിയിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സർക്കാരിനോടും ജനങ്ങളോടും അപകടത്തിൽ ഇരയായവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും അനുശോചനവും മന്ത്രാലയം പ്രകടിപ്പിച്ചു.