അംഗീകൃത പ്രോസ്പെക്ടസ് ഇല്ലാതെ സെക്യൂരിറ്റികൾ വാഗ്ദാനം ചെയ്തതിന് ഒരു ഓൺലൈൻ നിക്ഷേപ, വ്യാപാര പ്ലാറ്റ്ഫോമിന് 450,000 ദിർഹം പിഴ ചുമത്തിയതായി അബുദാബി ഗ്ലോബൽ മാർക്കറ്റിൻ്റെ (ADGM) ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി (FSRA) അറിയിച്ചു.
2023 ഏപ്രിൽ, മേയ് മാസങ്ങളിൽ സെക്യൂരിറ്റികളിൽ നിക്ഷേപം ക്ഷണിച്ചിരുന്നു. ഇതിൽ ഓഫർ സംബ ന്ധിച്ച് അധികൃതർ അംഗീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതോറിറ്റി കണ്ടെത്തി.
അബുദാബി ഗ്ലോബൽ മാർക്കറ്റിൽ ഒരു ഓഫർ നൽകുന്നതിന് മുമ്പ്, ഒരു കമ്പനി ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച ഒരു പ്രോസ്പെക്ടസ് നേടണം. ഒരു നിക്ഷേപകനെ അറിവോടെയുള്ള തീരുമാനമെടുക്കാൻ സഹായിക്കുന്ന ആവശ്യമായ എല്ലാ ഡാറ്റയും കാണിക്കുന്ന ഒരു രേഖയാണ് പ്രോസ്പെക്ടസ്.