യുഎഇയിൽ ഇന്ന് പകൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ ആയിരിക്കാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
പൊടികാറ്റ് വീശാനും സാധ്യത ഉള്ളതിനാൽ തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനാണ് സാധ്യത. കാറ്റിന്റെ ശക്തി വൈകിട്ടോടെ കുറയും. തീരപ്രദേശങ്ങളിൽ ചില സ്ഥലങ്ങളിൽ ഇന്ന് രാത്രിയും നാളെ രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം ഉണ്ടാകാനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം.
താപനില പരിശോധിച്ചാൽ ദുബായിൽ 30 ഡിഗ്രി സെൽഷ്യസ്, ഫുജൈറയിൽ 40 ഡിഗ്രി സെൽഷ്യസ്, അബുദാബിയിലെ റസീൻ, ഗൗ എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസും കടക്കുമെന്നും അറിയിപ്പ്.