പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് നടന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ വെച്ചാണ് ലഹരി വിരുദ്ധ നയത്തിന് അംഗീകാരം നൽകിയത്.
2023 ജൂൺ മാസത്തിൽ നാഷണൽ കൗൺസിൽ എഗൈൻസ്റ്റ് ഡ്രഗ്സ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ഈ പുതിയ നയരൂപീകരണം. ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നത് ലക്ഷ്യമിട്ടാണ് നാഷണൽ ആന്റി-നാർകോട്ടിക്സ് സ്ട്രാറ്റജിക്ക് രൂപം നൽകിയിരിക്കുന്നത്.