യുഎഇയിലെ ബാങ്കുകളില്‍ സ്വദേശിവൽക്കരണം ശക്തമായി കഴിഞ്ഞ ആറ് മാസത്തിനിടെ നിയമനം നടത്തിയതില്‍ ഭൂരിപക്ഷവും സ്വദേശികളാണെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കുറഞ്ഞശേഷം നടന്ന നിയമനങ്ങളില്‍ കൂടുതലും സ്വദേശി പൗരന്മാരാണ് പരിഗണിക്കപ്പെട്ടത്.
ആറ് മാസത്തിനിടെ 841 പേർക്കാണ് വിവിധ ബാങ്കുകളില്‍ നിയമനം നടത്തിയത്. 782 പേർക്ക് ദേശീയ ബാങ്കുകളിലും 59 പേർക്കു വിദേശ ബാങ്കുകളിലുമാണ് ജോലി നല്‍കിയത്. ഇതില്‍ എമിറാത്തികൾക്ക് കൂടുതല്‍ അവസരങ്ങൾ ലഭ്യമായി. 2021 തുടക്കം മുതലുളള കണക്കുകൾ പരിശോധിച്ചാവ്ക 34,000 പേര്‍ക്ക് ബാങ്കുകളില്‍ ആകെ ജോലി ലെഭിച്ചെന്നും കണക്കുൾ സൂചിപ്പിക്കുന്നു.
മൂന്ന് വര്‍ഷത്തിനിടെ ഉയർന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ എണ്ണത്തിൽ 16.7 ശതമാനം വര്‍ദ്ധനവുണ്ടായി. ബാങ്കുകളുടെ പ്രതിവര്‍ഷ ലാഭ വിഹിതം അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ നിയമിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് നിയമനം. യുഎഇയെ ബാങ്കുകളിൽ 23.7 സ്വദേശികൾ സുപ്രധാന പദിവകൾ വഹിക്കുന്നുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകൾക്ക് പുറമെ ഇൻഷുറൻസ് സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.