2024 ജനുവരി 1 മുതൽ റാസൽഖൈമയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കില്ലെന്ന് അധികൃതർ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പുറപ്പെടുവിച്ച 2023 ലെ നിയമം നമ്പർ 4 പ്രകാരം ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും പ്രചാരവും അടുത്ത വർഷം മുതൽ എമിറേറ്റിൽ നിരോധിക്കും.
ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്കുള്ള യുഎഇ ബ്ലാങ്കറ്റ് നിരോധനത്തിന് അനുസൃതമായി വരുന്ന പുതിയ നിയമം എമിറേറ്റിന്റെ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (എപ്ഡ) ബുധനാഴ്ച വിശദീകരിച്ചു.
ദേശീയ സുസ്ഥിരതാ ഡ്രൈവിന്റെ ഭാഗമായാണ്, 2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. രണ്ട് വർഷത്തിന് ശേഷം, 2026 ജനുവരിയിൽ, പ്ലാസ്റ്റിക് നിരോധനം മറ്റ് ഉൽപ്പന്നങ്ങളായ കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ എന്നിവ ഉൾക്കൊള്ളും. സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, സ്ട്രോകൾ, സ്റ്റിററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അബുദാബിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.