വൃത്തിഹീനമായ ഭക്ഷണശാല പൂട്ടിച്ച് എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി

Date:

Share post:

അബുദാബിയിലെ വൃത്തിഹീനമായ ഒരു ഭക്ഷണശാല അടച്ചുപൂട്ടാൻ എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. എവർഗ്രീൻ വെജിറ്റേറിയൻ റെസ്റ്റോറന്റാണ് പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) പ്രകാരമാണ് നടപടി.

റസ്റ്ററന്റിന്റെ സിങ്കിന് ചുറ്റുമുള്ള പ്രാണികൾ, പാത്രങ്ങളും ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുക, കാര്യക്ഷമമല്ലാത്ത തണുപ്പിക്കൽ എന്നിവ ഉൾപ്പെടെ ഒന്നിലധികം ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

റഫ്രിജറേറ്ററിൽ, റെഡി-ടു-ഈറ്റ് ഭക്ഷണത്തിന് ശരിയായ താപനില നിലനിർത്തുന്നില്ലെന്നും കണ്ടെത്തി. റസ്റ്റോറന്റിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും തിരുത്തൽ നടപടികൾ സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി എമിറേറ്റിലെ ഭക്ഷണശാലകളിലും റെസ്റ്റോറന്റുകളിലും അഡാഫ്‌സ പതിവായി പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 2023 മെയ് മാസത്തിൽ അൽ ഐനിലെ ഹോളോമീറ്റ് റെസ്റ്റോറന്റ് എന്ന മറ്റൊരു റെസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി സർക്കാർ ടോൾ ഫ്രീ നമ്പറായ 800555-ൽ വിളിച്ച് അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...