അജ്മാനിലെ ഇൻഡസ്ട്രിയൽ- ഷാർജ റോള ബസ് റൂട്ട് താൽക്കാലികമായി നിർത്തിവച്ചതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി

Date:

Share post:

അടുത്തയാഴ്ച മുതൽ അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും ഷാർജ റോളയിലേക്കുള്ള (SHJ2) ബസ് റൂട്ട് താത്ക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി.

ഓഗസ്റ്റ് 1 മുതൽ ബസ് റൂട്ട് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഷാർജയിലെ ഏറ്റവും തിരക്കേറിയതും ജനപ്രിയവുമായ സമീപസ്ഥലങ്ങളിൽ ഒന്നാണ് റോള.

അജ്മാനിൽ നിന്ന് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയുടെ ഭാഗമായി രണ്ട് കണക്റ്റിംഗ് ബസുകളിൽ പോകേണ്ടിവരും. ബസ് റൂട്ട് താത്ക്കാലികമായി നിർത്തിവെച്ചതിനാൽ താമസക്കാർക്കും സന്ദർശകർക്കും അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഷാർജയിലെ റോളയിലേക്ക് എജെ2 ബസിൽ (ഇൻഡസ്ട്രിയൽ ലൈൻ) കയറിയതിനു ശേഷം അൽ മുസല്ല ബസ് സ്റ്റേഷനിലെത്തി SHJ1 ബസിൽ കയറി ഷാർജ റോളയിലേക്ക് എത്താമെന്നും അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...