ദുബായ് റണ്ണിനായി വൻ ജനസമൂഹമാണ് ഒഴുകിയെത്തിയത്. ദുബായ് റണ്ണിൽ 226,000 ഓളം പേർ പങ്കെടുത്തുവെന്നാണ് ഏകദേശ കണക്ക്. ഈ കമ്മ്യൂണിറ്റി ഫൺ റണ്ണിൽ സഹപ്രവർത്തകരും സഹപാഠികളും സുഹ്യത്തുകളുമായും ചിലർ കൂട്ടം ചേർന്ന് ഓടി അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചു. ഈ റണ്ണിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം എമിറാത്തി ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽനെയാദിയാണ്.
https://www.facebook.com/100064270346579/posts/pfbid0jwMujZH49EosP7XCHxHJ3GTM5jqdJuTw7EXHED9LJvgJkzwMFN9tuAGCsQTHhVbxl/?mibextid=Nif5oz
അൽനെയാദിയും ഹസ്സ അൽമൻസൂരിയും റണ്ണിന്റെ ഭാഗമായി. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) തന്റെ ചരിത്രപരമായ ദൗത്യത്തിൽ തന്റെ സഹയാത്രികരായ ക്രൂ അംഗങ്ങളും റണ്ണിന്റെ ഭാഗമായി ഒന്നിച്ചു. അമേരിക്കൻ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ഫ്രാൻസിസ്കോ റൂബിയോ എന്നിവരുൾപ്പെടെയുള്ള സംഘമാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്.
റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപെവ്, ദിമിട്രി പെറ്റലിൻ, ആന്ദ്രേ ഫെഡിയേവ് എന്നിവരും സംഘത്തിൽ ചേർന്നു.