ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങി ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും എം.ബി.ആർ.എസ്.സി.യും

Date:

Share post:

ബഹിരാകാശരംഗത്തും നൂതനസാങ്കേതികവിദ്യയിലും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്ററും (എം.ബി.ആർ.എസ്.സി) ഒരുമിച്ച് പ്രവർത്തിക്കും. എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ്, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചത്.

പങ്കാളിത്തം ഭാവിയിലേക്കുള്ള പുതിയപാത രൂപപ്പെടുത്തുമെന്ന് എം.ബി.ആർ.എസ്.സി. ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മർറി, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഖൽഫാൻ ബെൽഹൂൽ എന്നിവർ പറഞ്ഞു. ഇരുവരും ചേർന്നാണ് പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണം ഉൾക്കൊണ്ടുകൊണ്ട് പുതിയ നവീകരണമാണ് സഖ്യം ലക്ഷ്യമിടുന്നത്.

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും എം.ബി.ആർ.എസ്.സി.യും സഹകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങളും സംരംഭങ്ങളും സംഘടിപ്പിക്കും. ബഹിരാകാശ പര്യവേക്ഷണത്തിൽ യു.എ.ഇ.യുടെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. പുതിയ ബഹിരാകാശയാത്രികർക്കുള്ള പരിശീലനപരിപാടികൾ ഉൾപ്പെടെയുള്ള പദ്ധതികളും ആസൂത്രണം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...