പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് അധികൃതരാണ് അറിയിച്ചത്.
യുഎഇയിലെ ജനങ്ങൾക്ക് ലഭിക്കുന്ന 2025ലെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്. രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയ്ക്ക് അനുസരിച്ചാണ് ഈ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.