പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി യുഎഇ പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ ഗാർഡിൻ്റെ നേതൃത്വത്തിൽ ഖലീഫ ബിൻ സായിദ് II എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായാണ് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
അൽ സാമിഹ് ഏരിയയിൽ നടന്ന ലോയൽറ്റി സ്റ്റാൻഡ് ലൈനപ്പ് ചടങ്ങിനിടെയാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറാണ് പ്രസിഡൻ്റ്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൻ്റെ രക്ഷാധികാരിയായിരുന്നു.
പുതിയ എയർബോൺ ഫോഴ്‌സ് കമാൻഡിൻ്റെ ആരംഭം രാജ്യത്തെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ പ്രാപ്തിയുള്ള ഒരു നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനും സഹായിക്കും.