യുഎഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്താനൊരുങ്ങി യുഎഇ. വൻകിട മൾട്ടിനാഷണൽ എൻ്റർപ്രൈസുകൾ (എംഎൻഇകൾ) അവരുടെ ലാഭത്തിൽ 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് നൽകണമെന്നാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്.
2025 സാമ്പത്തിക വർഷങ്ങളിൽ ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി (ഡിഎംടിടി) പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. 750 മില്യൺ യൂറോയോ (ഏകദേശം 300 മില്യൺ ദിർഹം) അല്ലെങ്കിൽ അതിലധികമോ ആഗോള വരുമാനമുള്ള യുഎഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സംരംഭങ്ങൾക്കാണ് ഡിഎംടിടി ബാധകമാകുന്നത്.