യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

Date:

Share post:

യുഎഇയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ നിയമലംഘകരെ കണ്ടെത്താൻ നാളെ മുതൽ ശക്തമായ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് അധികൃതർ. നവംബർ ഒന്ന് മുതൽ അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ തൊഴിലുടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്മായി (ജിഡിആർഎഫ്എ) ഏകോപിപ്പിച്ച് പൊതുമാപ്പ് അവസാനിച്ചതിന് ശേഷം ഓവർസ്റ്റേയേഴ്സിനെ നിയമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ട് മാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനോടകം മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങുകയും താമസം നിയമവിധേയമാക്കുകയും ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...