പെരുന്നാൾ ആശംസകൾ നേർന്ന് അജ്മാൻ മാനവവിഭവശേഷി വകുപ്പ്

Date:

Share post:

അജ്മാനിലെ സർക്കാർ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി വകുപ്പ്. എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് റമദാൻ 29 മുതൽ ഹിജ്റ 1444 ഷവ്വാൽ 3 വരെ അവധിയായിരിക്കും. എമിറേറ്റ്‌സിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.

അതായത് ഏപ്രിൽ 20 വ്യാഴാഴ്ചയാണ് ഈദ് അവധി ആരംഭിക്കുക.എമിറേറ്റിലെ സർക്കാർ ഏജൻസികൾക്ക് വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇത് അറിയിച്ചത്. ഹിജ്‌റി കലണ്ടറിലെ റമദാനിനെ തുടർന്നുള്ള മാസമായ ഷവ്വാൽ ഒന്നാം തീയതിയാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.

കഴിഞ്ഞ മാർച്ച് 23 വ്യാഴാഴ്ച യുഎഇയിലെ എമിറേറ്റുകളിൽ വിശുദ്ധ മാസം ആരംഭിച്ചത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ വരെ നീണ്ടുനിൽക്കും. ഈ വർഷം ചെറിയപെരുന്നാൾ ശനിയാഴ്ച എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...