യുഎഇയുടെ ഗതാഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ് കാർ നിർമ്മാതാക്കളായ ആർചർ അറിയിച്ചു.
എയർ ടാക്സികൾ ആരംഭിക്കുന്നതോടെ 60 മുതൽ 90 മിനിറ്റ് വരെയെടുക്കുന്ന കാർ യാത്രകൾ വെറും 10 മുതൽ 30 മിനിറ്റായി കുറയ്ക്കും. മാത്രമല്ല സുരക്ഷിതവും സുസ്ഥിരവും കുറഞ്ഞ ശബ്‌ദവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യമാണ് എയർ ടാക്സികൾ വാഗ്ദാനം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നാല് യാത്രക്കാർക്കുള്ള വിമാനമായ ആർചേഴ്‌സ് മിഡ്നൈറ്റ് ആണ് എയർ ടാക്സികളിൽ ഏറ്റവും ശ്രദ്ധേയം. അബുദാബിയും ദുബായും എയർ ടാക്‌സി പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. എയർ ടാക്സി ആരംഭിക്കുന്നതോടെ ഈ പുതിയ ഗതാഗത രീതി അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളായി ഇവ മാറുകയും ചെയ്യും.