യുഎഇയിലെ താമസക്കാരിൽ ഭൂരിഭാഗവും ഏകദേശം 70 ശതമാനത്തോളം ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നതായി സർവേ. ചെലവ് ലാഭിക്കൽ, വർദ്ധിച്ചുവരുന്ന ഇവി ചാർജിംഗ് സ്റ്റേഷനുകൾ, രാജ്യത്തെ ഇവി ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള അവബോധം എന്നിവയാണ് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നത്. ജനറൽ മോട്ടോഴ്‌സ് കമ്മീഷൻ ചെയ്‌ത് മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നു വന്നത്.
യുഎഇയിലെ 10 മുതൽ 73 ശതമാനം വരെയുള്ള ഉപഭോക്താക്കളിൽ ഏഴുപേരും ചെലവ് ലാഭിക്കാം എന്ന ഉദ്ദേശത്തിലാണ് ഇലക്ട്രിക് വെഹിക്കിൾ വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. കാനഡയുടെ AXL, സ്വീഡനിലെ പോൾസ്റ്റാർ, ചൈനയുടെ BYD എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രിക് വാഹന ബ്രാൻഡുകളാണ് യുഎഇയിലേക്ക് തങ്ങളുടെ ബിസിനസ്സ് വ്യാപിക്കാൻ കാത്തിരിക്കുന്നത്.
രാജ്യത്ത് ഇവികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, 2030 ഓടെ രാജ്യത്ത് ഏകദേശം 3,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് അൽ ഫുട്ടൈം ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയിടുന്നത്.