ഷാർജ നഗരവും തീരപ്രദേശവും ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ സുസ്ഥിരത പയനിയറായ ബീയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( SRTA) അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന താമസക്കാരെ EV ചാർജിംഗ് നെറ്റ്വർക്ക് സഹായിക്കും. ചാർജിംഗ് വേഗത്തിലും സൗകര്യപ്രദമായും പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യുന്നതിനായി എമിറേറ്റിലെ ഹൈവേകളിലുടനീളം തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഒന്നിലധികം ജില്ലകളിലും നൂറുകണക്കിന് ചാർജറുകൾ വിന്യസിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
ചാർജറുകളുടെ പുതിയ ശൃംഖലയിൽ ഫാസ്റ്റ് ചാർജറുകൾ ഉൾപ്പെടും. കൂടാതെ ഷാർജയിൽ നിലവിലുള്ള ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൂട്ടിച്ചേർക്കുകയും ചാർജിംഗ് പോയിൻ്റുകൾക്കിടയിൽ കുറഞ്ഞ ദൂരത്തിൽ ഇവി ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യം നൽകുകയും ചെയ്യുന്നതായിരിക്കും പുതിയ ചാർജിങ് സ്റ്റേഷനുകൾ.