ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് റിപ്പോർട്ടിൽ നേട്ടം സ്വന്തമാക്കി യുഎഇ. ആദ്യ പത്തിൽ ഇദാദ്യയമായി യുഎഇ ഇടം നേടി. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ബഹിരാകാശ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവാണ് യുഎഇയ്ക്ക് തുണയായത്. യുഎസ്, യുകെ, ജർമനി എന്നിവയാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്
പട്ടികയിൽ മധ്യപൂർവദേശത്തു നിന്ന് നിന്ന് ആദ്യ പത്തിൽ ഉൾപ്പെട്ട ഏക രാജ്യമായും യുഎഇ മാറി.പ്രശസ്തിയുടെയും സ്വാധീനത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡെക്സ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ജീവിത ശൈലി, വരുമാനം, കുടുംബ സ്ഥിരത എന്നിവയിൽ രാജ്യത്തിനുണ്ടായ മുന്നേറ്റമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികൾ, വാക്സിനേഷൻ, എക്‌സ്‌പോ 2020, ബഹിരാകാശ ദൗത്യങ്ങൾ തുടങ്ങി യുഎഇയെ മുന്നിലെത്തിച്ച ഘടകങ്ങൾ നിരവധിയാണ്.
ലോകമെമ്പാടുമുള്ള നൂറിലധികം വിപണികളിൽനിന്ന് ഒരുലക്ഷത്തിലധികം പ്രതികരണങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. 121 രാജ്യങ്ങളിൽ പഠനം നടത്തിയ ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. കോവിഡ് കാലത്ത് ആദ്യം തുറന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് യുഎഇയുടേത്. ലോകത്തിൻ്റെ ആത്മവിശ്വാസം ഉയർത്തിയ യുഎഇ നീക്കങ്ങളും നേട്ടത്തിന് കാരണമായെന്ന് റിപ്പോർട്ടിന് പിന്നിൽ പ്രവർത്തിച്ച ബ്രാൻഡ് ഫിനാൻസ് ചെയർമാനും സിഇഒയുമായ ഡേവിഡ് ഹൈ പറഞ്ഞു.
അതേസയമം പ്രസിഡൻ്റ് ജോ ബൈഡൻ്റെ കീഴിൽ മികച്ച പ്രകടനമാണ് യുഎസ് കാണിക്കുന്നത്. പോയിൻ്റ് 4.1 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന 74.8 ആയമാറിയതും ഒന്നാം സ്ഥാനം നിലനിർത്താൻ അമേരിക്കയക്ക് സാധിച്ചു. 65.8 ആയി ഈ വർഷം സൂചികയിൽ യുകെ രണ്ടാം സ്ഥാനം നിലനിർത്തി.സൂചികയിൽ 3ആം സ്ഥാനം ജർമ്മനിക്കും നാലാം സ്ഥാനം ചൈനയ്ക്കുമാണ്.
യുഎഇയ്ക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളും 2023-ൽ ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സിൽ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. സൌദി 19ആം സ്ഥാനത്തെത്തിയപ്പോൾ ഖത്തർ 24ആം സ്ഥാനത്തെത്തി.