സർക്കാർ ജീവനക്കാർ സന്നദ്ധ സേവന രംഗത്ത് സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി ഇയർ ഓഫ് വോളൻ്റയറിങ് -2024 എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വനിതാ ജീവനക്കാർ ഉൾപ്പടെ ഇതുവഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായണെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
റമസാൻ ടെൻ്റ്, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, രാജ്യാന്തര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങി വിവിധ പരിപാടികളിലും ഉദ്യോഗസ്ഥർ സജീവ സാനിധ്യമാകും. മാനുഷിക പിന്തുണകൾ ആവശ്യമാകുന്ന ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജീവനക്കാരുടെ സേവനം ലഭ്യമാകും. മാർക്കറ്റിങ് ആൻഡ് ഗവൺമെൻ്റ് കമ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.